ബാലുശ്ശേരി പനായി മഹല്ല് ജുമാ മസ്ജിദിന്റെയും കല്ലാട്ട് കോവിലകം ശ്രീ പരദേവത ക്ഷേത്രത്തിന്റെയും പേരുകള്‍ ഒന്നിച്ച് ആലേഖനം ചെയ്ത
സ്‌നേഹകവാടം നാടിന് സമര്‍പ്പിച്ചു. എം കെ രാഘവന്‍ എം പി സ്‌നേഹകവാടം ഉദ്ഘാടനം ചെയ്തു. ഈ സ്‌നേഹകവാടം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാപഞ്ചായത്ത് മെമ്പര്‍ പി പി പ്രേമ, ഡിബി സബിത, എം.ശ്രീജ, നജീബ് സഖാഫി പേരാമ്പ്ര, ആചാര്യന്‍ രൂപേഷ് ആര്‍ മാരാര്‍ പോലൂര്‍, പിപി രവീന്ദ്രനാഥ്, കെ.വി.ബാലന്‍, അബ്ദുല്‍ഹക്കീം, മുസ്തഫ ദാരുകല സംസാരിച്ചു. കല്ലാട്ട് കോവിലകം ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന
തന്ത്രി മുരളീധരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി ബാലചന്ദ്രന്‍ തിരുമേനി ബാലചന്ദ്രന്‍ തിരുമേനി, മഹല്ല് ജുമാമസ്ജിദ് മുതവല്ലി ആലി ഹാജി കീഴമ്പത്ത്, ക്ഷേത്രഊരാളന്‍ ആശാരിപ്പടിക്കല്‍ പാറുക്കുട്ടി അമ്മ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന് ഉപഹാരസമര്‍പ്പണവും ചടങ്ങില്‍ വച്ച് നടന്നു. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ലത്തീഫ് മാസ്റ്റര്‍ സ്വാഗതവും, ചെയര്‍മാന്‍ എന്‍.പി.ബാബു നന്ദിയും പറഞ്ഞു.
0 Comments