Header Ads

 


രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരപുരത്ത് ഡിസംബർ 13 മുതൽ 20 വരെ.




തിരുവനന്തപുരം: 29-ാം രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് ഡിസംബർ 13 മുതൽ 20 വരെയാവും നടക്കുക. മന്ത്രി സജി ചെറിയാനായിരുന്നു 29-ാം ഐ എഫ് എഫ് കെയുടെ ലോ​ഗോ പ്രകാശനം ചെയ്തിരുന്നത്. ‘ഇൻ്റർസെക്ഷനാലിറ്റി’ എന്നതാണ് ഈ തവണത്തെ ലോ​ഗോയുടെ ആശയം. ഇത്തവണത്തെ മേള ചരിത്ര സംഭവമാക്കി മാറ്റുമെന്നാണ് മന്ത്രി സജി ചെറിയാൻ അറിയിച്ചത്. ഇത്തവണ 15 വേദികളിലായി പ്രദർശനം നടത്തും. 180 ഓളം സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വനിതാ സംവിധായകരുടേത് ഉൾപ്പടെ സിനിമകൾ മേളയിൽ പ്രദർശനത്തിന് എത്തും. ഇതിനായി വനിതാ സിനിമ പ്രവർത്തകരെ സഹായിക്കുന്നതിനായുള്ള പാക്കേജ് ഇത്തവണയും ഉണ്ട്.

പട്ടിക ജാതി പട്ടിക വർഗ പ്രവർത്തകർക്കും പ്രോത്സാഹനം നൽകുന്നുണ്ട്. സിനിമ നയം രൂപീകരിക്കണം എന്നും ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും വരുന്ന നിയമസഭയിൽ അത്തരം കാര്യങ്ങൾ തീരുമാനമായേക്കുമെന്നുമാണ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരിക്കുന്നത്. വനിതകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട മേഖലയാണ് സിനിമ, സിനിമാ രംഗത്ത് കാര്യമായി ഇടപെടാനാണ് ഗവൺമെന്റ്y തീരുമാനിച്ചിരിക്കുന്നതെന്ന് സജി ചെറിയാൻ ചൂണ്ടിക്കാണിച്ചു. സിനിമയെയും  മേഖലയെയും നവീകരിക്കേണ്ടതുണ്ടെന്നും സജി ചെറിയാൻ കൂട്ടിചേർത്തു.

Post a Comment

0 Comments