_കഴിഞ്ഞ ദിവസം ചേർന്നN റേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം_
തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട ഉടമകളുടെ സമരം. സമരം നടത്തുന്നത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്.
കഴിഞ്ഞ ദിവസം ചേർന്ന റേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം. തങ്ങൾ ചെയ്യുന്ന ജോലി സർക്കാർ സൗജന്യമായി കാണുന്നുവോ എന്നതാണ് റേഷൻകട വ്യാപാരികളുടെ ചോദ്യം. റേഷൻകട വ്യാപാരികൾക്ക് കഴിഞ്ഞ രണ്ടുമാസമായി ഒരു പൈസ പോലും വേതനമായി ലഭിച്ചിട്ടില്ല. ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടർന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടീസ് നൽകിയിട്ടുണ്ട്.
0 Comments