നടുവണ്ണൂർ സ്വദേശിയായ സബ് ഇൻസ്പെക്ടർ മുനീർ രക്ഷടുത്തിയത് 4 ജീവനുകൾ; മുനീറിന്റെ രക്ഷാപ്രവർത്തനത്തിന് അഭിനന്ദന പ്രവാഹം.




നടുവണ്ണൂർ: നടുവണ്ണൂർ സ്വദേശിയായ സബ് ഇൻസ്പെക്ടർ ഇ.കെ. മുനീറിന്റെ അവസരോചിതമായ ഇടപെടലിൽ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് മൂന്ന്  ജീവനുകൾ. 

എന്തു ചെയ്യണമെന്നറിയാതെ ആരും സമ്മർദ്ദത്തിലായിപ്പോകുന്ന നിർണായക നിമിഷത്തിൽ അവസരോചിതമായി ഇടപെട്ട മുനീർ ഇപ്പോൾ സോഷ്യൽ മീഡിയ താരമായിരിക്കുകയാണ്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം രണ്ടിലേക്ക് ചെന്നൈ എഗ്മോർ എക്സ്പ്രസ് കുതിച്ച് വരുന്നതിനിടയിലാണ് കൈയിലുള്ള ബാഗും ഫോണും വലിച്ചെറിഞ്ഞ് അതി സാഹസികമായി ട്രാക്കിലേക്ക് ചാടി മുനീർ 3 സ്ത്രീകളെയും ഒരു കുട്ടിയെയും മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. 

എം.ബി.ബി.എസ്. ന് ലക്നോവിൽ  അഡ്മിഷൻ ലഭിച്ച മകൾക്ക് യാത്രയ്ക്കായി തൽക്കാൽ ടിക്കറ്റ് എടുക്കാനാണ് മുനീർ കാലത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എഗ്മോർ എക്സ്പ്രസിന് കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് സ്വന്തം ജീവൻ പണയം വെച്ച് സമാനതകളില്ലാത്തതും അത്ഭുതകരവുമായ രക്ഷാപ്രവർത്തനം നടന്നത്തിയത്.

Post a Comment

0 Comments