Header Ads

 


സംസ്ഥാനത്ത് നാളികേര വില സര്‍വകാല റെക്കോഡില്‍; ചില്ലറ വില്‍പന കിലോയ്ക്ക് 60 രൂപ!



                                                                                                      
നാളികേര വില റെക്കോർഡിലേക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാളികേരത്തിൻ്റെ വില കിലോയ്ക്ക് 47 രൂപയായി ഉയർന്ന് എക്കാലത്തെയും ഉയർന്ന വിലയിലെത്തിരിക്കുകയാണ്.

വലിയ തേങ്ങ ഒരെണ്ണത്തിന് 23.50 രൂപയും ചെറുത് ഒരെണ്ണത്തിന് 16 രൂപയുമാണ് വില്‍പന നടത്തുന്നത്.

ചില്ലറ വില്‍പനയില്‍ കിലോയ്ക്ക് 60 രൂപയ്ക്കാണ് നാളികേരം വിറ്റഴിക്കുന്നത്. നിലവില്‍ വിപണിയിലെത്തുന്ന നാളികേരത്തിൻ്റെ എണ്ണത്തില്‍ 25% കുറവുണ്ടായതായിട്ടാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളില്‍ പൊതുവെ നാളികേരത്തിന് ഉല്‍പ്പാദന ഇടിവ് നേരിടാറുണ്ട്.

നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞെങ്കിലും അതിനായുള്ള ഡിമാൻഡിന് കുറവൊന്നും ഇല്ല. രാജ്യത്തെ പ്രധാന നാളികേര ഉല്‍പ്പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം നാളികേരത്തിന്റെ ഉത്പാദനം വളരെയധികം കുറയുകയാണ്.  ഇതിനിടയില്‍ ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ ആവശ്യക്കാരും വർധിക്കും. 

നാളികേര ക്ഷാമം ജനുവരി വരെ തുടരുമെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ശബരിമലയില്‍ നിന്നുള്ള കൊപ്ര വിപണിയില്‍ എത്തുന്നത് വിലയിടിവിന് കാരണമാകും. എന്തായാലും വിളവെടുപ്പുകാലം തുടങ്ങുന്നതുവരെ വില ഉയർന്നു തന്നെ നില്‍ക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.


.........................................................
https://www.instagram.com/kerala_freelance_press/profilecard/?igsh=MXh4cWZtMHZwNmpuZA==

Post a Comment

0 Comments