കൊയിലാണ്ടി: സ്വകാര്യ ബസ് കണ്ടക്ടറേയും ഡ്രൈവറേയും സംഘംചേർന്ന് എത്തിയവർ മർദിച്ചു. മർദ്ദനമേറ്റ ഡ്രൈവർ പിണറായി സ്വദേശി ലിജിൻ (40) കണ്ടക്ടർ കണ്ണൂർ കൂടാളി സ്വദേശി ഉമേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ബസിൽ വെള്ളിയാഴ്ച കൊല്ലത്തുനിന്നും കോഴിക്കോടേക്ക് ടിക്കറ്റെടുത്ത യുവതി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വീണു പരിക്കേൽക്കുകയും പിന്നീട് തിരുവങ്ങൂരിൽ ഇറക്കി വിടുകയും ചെയ്തതായി പറയുന്നു. ഇത് ചോദിക്കാൻ വൈകീട്ട് കൊയിലാണ്ടി ബസ്റ്റാന്റിൽ ചോദിക്കാനെ ത്തിയവരാണ് കണ്ടക്ടറേയും ഡ്രൈവ റേയും ആക്രമിച്ചത്. ആക്രമണത്തിൽ കണ്ടക്ട്ററുടെ പല്ല് നഷ്ടപ്പെട്ടതായി പറയുന്നു.
കൊയിലാണ്ടി എസ്.ഐ. ജിതേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിക്കേറ്റ കണ്ടക്ടറെയും ഡ്രൈവറെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച ഇവർ ഈ ബസ്സിൽ ഡ്യൂട്ടിയിലു ണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.
0 Comments