കൊയിലാണ്ടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടി ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മൂടാടി പഞ്ചായത്തിലെ 12 സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി പ്രദീപ് കുമാർ ടി.എം.കെ അധ്യക്ഷത വഹിച്ചു. എം.സി.എ.എസ് മൂടാടി പ്രിൻസിപ്പാൽ ഡോ. കെ.എം നസീർ മുഖ്യ പ്രഭാഷണം നടത്തി. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വാസു മാസ്റ്റർ (മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ,കാസർഗോഡ്)ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു. ഭാസ്കരൻ ടി.പി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,മൂടാടി ഗ്രാമപഞ്ചായത്ത്),വിഷ്ണു (സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ) ആയിഷ ഹസ (ഇംഗ്ലീഷ് അസോസിയേഷൻ റെപ്രെസെന്റ്റ്റീവ്) എന്നിവർ ആശംസകൾ പറഞ്ഞു. രബീഷ് വി.കെ (പ്രോഗ്രാം കോർഡിനേറ്റർ) സ്വാഗതവും രജിത പി.കെ (ജോയിന്റ് കൺവീനർ,പ്രോഗ്രാം കമ്മിറ്റി)നന്ദിയും പറഞ്ഞു.
0 Comments