Header Ads

 


പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തൽ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ രണ്ട് വിഭാഗത്തിലും റണ്ണേഴ്സപ്പായി.




വെള്ളിയൂർ: നവംബർ 11 മുതൽ 14 വരെ നാല് ദിവസമായി വെള്ളിയൂരിൽ നടന്നുവരുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ബിന്ദു എം.സ്വാഗതം പറഞ്ഞു. 

വിജയികൾക്കുള്ള ഉപഹാര സമർപ്പണം പേരാമ്പ്ര എ.ഇ.ഒ. കെ.വി.പ്രമോദ് നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു മുഖ്യ അതിഥിയായിരുന്നു. 

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി ചിത്രാ രാജൻ സമാപന പരിപാടിക്ക് നന്ദി പറഞ്ഞു.

ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി. നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റണ്ണേഴ്സപ്പ് ആയി.

യു.പി.വിഭാഗം സംസ്കൃതോതസവത്തിൽ കൽപത്തൂർ എ.യു.പി.സ്കൂൾ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളും പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം ഒന്നാം സ്ഥാനം പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി.

എൽ.പി. ജനറൽ വിഭാഗം നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ, സെൻ്റ് ആൻ്റണീസ് ചക്കിട്ടപ്പാറ, വാല്യക്കോട് എ.യു.പി.സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

എൽ.പി.അറബിക് കലോത്സവത്തിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നടുവണ്ണൂരും, എ.യു.പി.എസ്. വെള്ളിയൂരും ഒന്നാം സ്ഥാനം പങ്കിട്ടു.

യു.പി.വിഭാഗം അറബിക് കലോത്സവത്തിൽ എ.യു.പി.എസ്.വെള്ളിയൂർ, വാളൂർ ജി.യു.പി.എസ്. എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 

മേള വിജയിപ്പിക്കുന്നതിന് പ്രയത്നിച്ച മുഴുവൻ കമ്മിറ്റി കൺവീനർമാർക്കും റീൽസ് മത്സരം വിജയിച്ചവർക്കും ഉപഹാരം സമർപ്പിച്ചു.

Post a Comment

0 Comments