Header Ads

 


ഗുരുവായൂരപ്പന് മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനി ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി സമർപ്പിച്ചു.




ഗുരുവായൂരപ്പന് മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനി ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി സമർപ്പിച്ചു. ഇന്നു രാവിലെ 10 മണിയോടെയാണ് മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയുടെ സമർപ്പണം നടന്നത്. ക്ഷേത്ര കിഴക്കേനടയിൽ വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. മൂന്നു വർഷം മുമ്പ് മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് ഥാർ വഴിപാടായി സമർപ്പിച്ചിരുന്നു.
ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ഡെപ്യൂട്ടി ജനറൽ മാനേജർ സുബോധ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി നാഷണൽ ഹെഡ് ഹിമാംശു അഗർവാൾ എന്നിവരിൽ നിന്ന് വാഹനത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങി. താക്കോലും വാഹനരേഖകളും ദേവസ്വം ചെയർമാൻ തുടർന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയന് കൈമാറി.

Post a Comment

0 Comments