ബാലുശ്ശേരി :കെ.എസ്.എസ്.പി.യു. ബാലുശ്ശേരി ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഭാഷാ ദിനാചരണം നടത്തി. ബാലുശ്ശേരി അറപ്പീടിക മെറീനഹാളിൽ ചേർന്ന ഭാഷാ ദിനാചരണ പരിപാടി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എം.ജി മല്ലിക ഉദ്ഘാടനം ചയ്തു. KSSPU ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.കെ ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു.KSSPU സംസ്ഥാന അംഗം വി.കെ. സുകുമാരൻ, ജില്ലാ കമ്മിറ്റി മെമ്പർ പി. സുധാകരൻ മാസ്റ്റർ, ബ്ലോക്ക് പ്രസിഡൻ്റ് ദേവസ്യ കെ. വർഗീസ് കവി ഉണ്ണി നാണു മാസ്റ്റർ, വിവിധ യൂണിറ്റ് കൺവീനർമാരായ വിജയൻ അത്തിക്കോട്, യു.പി സുരേഷ് ബാബു, കെ.ജ്യോതിഷ് കുമാർ, ഒ. ഗോപിനാഥൻ, രാധാകൃഷ്ണൻ ഉണ്ണികുളം, മങ്കയം രാഘവൻ മാസ്റ്റർ, എൻ.എച്ച്.ഗോപി എന്നിവർ സംസാരിച്ചു.ബ്ലോക്ക് കൺവീനർ എം. സുധാകരൻ സ്വാഗതവും സെക്രട്ടറി പി.കെ. ശശിധരൻ നന്ദിയും പറഞ്ഞു. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ പൃഥ്വീരാജ് മൊടക്കല്ലൂർ അമ്മ മലയാളം എന്ന കുരീപ്പുഴ ശ്രീകുമാറിൻ്റെ കവിത അവതരിപ്പിച്ചു.യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ ഹൃദ്യമായ അനുഭവമായി.
0 Comments