Header Ads

 


എളാട്ടേരി അരുൺ ലൈബ്രറി വയലാർ അനുസ്മരണം നടത്തി.





കൊയിലാണ്ടി:  എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. അനുസ്മരണത്തിന്റെ ഭാഗമായി വയലാർ സ്വർഗ്ഗ സംഗീത സായാഹ്നം എന്ന പരിപാടിയും സംഘടിപ്പിച്ചു.
പരിപാടി സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ കെ.ജയന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ലൈബ്രറി പ്രസിഡൻറ് എൻ. എം നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വി.കെ ദീപ, കെ.അനുഷ കെ. ധനീഷ് , ടി.എം.ഷീജ എന്നിവർ സംസാരിച്ചു. വയലാറിൻ്റെ കവിതകളും ഗാനങ്ങളും ഉൾപ്പെടുത്തിയ വിവിധ പരിപാടികളും ചടങ്ങിൽ അവതരിപ്പിച്ചു.

Post a Comment

0 Comments