Header Ads

 


നന്മ കൊയിലാണ്ടി മേഖല കൺവെൻഷനും എകദിന ശില്പശാലയും.





കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊയിലാ ണ്ടി മേഖല കൺവെൻഷനും ഏകദിന ശില്പശാലയും നടന്നു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
         രാഗം മുഹമ്മദലി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷിജു  മുഖ്യാതിഥി യായി. വിവിധ മേഖലക ളിൽ പുരസ്കാരങ്ങൾ നേടിയ കലാകാരന്മാ രായ  യു.കെ. രാഘവൻ, ഷിബു മുത്താട്ട്, അലി അരങ്ങാടത്ത് എന്നിവരെ ആദരിച്ചു.

          കേരള സർക്കാർ ഗുരുപൂജ അവാർഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി ഉപഹാര സമർപ്പണം നടത്തി.  ഷിയ ഏയ്ഞ്ചൽ, ചിത്രാലയം ബാബു, അനിൽ ചെട്ടിമഠം, 
ശശി കോട്ടിൽ,  പ്രേംരാജ് പാലക്കാട്,  പ്രസാദ് പൂക്കാട്,  
കെ.ടി. ശ്രീധരൻ, അരുൺമാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments