Header Ads

 


ഞാൻ യുദ്ധങ്ങള്‍ നിര്‍ത്താൻ പോകുന്നു. വിജയ പ്രസംഗത്തിൽ ട്രംപ്,ഇനി യുദ്ധമില്ലാത്ത ലോകമെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌.



ലോകമെമ്പാടുമുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരിക്കും തന്‍റെ പ്രധാന നയതന്ത്ര തീരുമാനങ്ങളിലൊന്ന് എന്ന് സൂചിപ്പിച്ച്‌ അമേരിക്കൻ ഡൊണാള്‍ഡ് ട്രംപ്.

കേവല ഭൂരിപക്ഷം നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

"ഞാൻ യുദ്ധങ്ങള്‍ ആരംഭിക്കാൻ പോകുന്നില്ല, ഞാൻ യുദ്ധങ്ങള്‍ നിർത്താൻ പോകുന്നു. ഐഎസിനെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ നാല് വർഷമായി നമുക്ക് യുദ്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല," ട്രംപ് പറഞ്ഞു.
"അമേരിക്കയ്ക്ക് ഇനി സുവർണകാലം, അതിർത്തികള്‍ മുദ്രവെയ്ക്കും"; തെരഞ്ഞെടുപ്പ് വിജയ ശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം.

Post a Comment

0 Comments