ചേമഞ്ചേരി: കൊളക്കാട് യു പി സ്കൂൾ ശതവാർഷികാഘോഷം – ലോഗോ പ്രകാശനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീനാഥ് കെ.എൻ.കെ യ്ക്ക് കൈമാറികൊണ്ട് പ്രകാശനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ യു. കെ. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ലതിക ടീച്ചർ, പി ടി എ പ്രസിഡണ്ട് ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു. വിവിധ സബ്ബ് കമ്മിറ്റി ചെയർമാൻമാരായ ശശി ചെറൂര്, സത്യൻ കോട്ടുപൊയിൽ, തയ്യിൽ ഉണ്ണി നായർ, ശശി ഒറവങ്കര, വാസു ടി.പി, രാധ തയ്യിൽ, പൂർവ്വാധ്യാപകരായ രാജൻ മാസ്റ്റർ, ശൈലജ. വി, നിർമല. എം എന്നിവരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
0 Comments