Header Ads

 


കൽപ്പാത്തി രഥോത്സവം;പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി.




പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി. കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്. നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.

കൽപാത്തി രഥോൽസവം നടക്കുന്ന സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു.

നവംബർ 13മുതൽ 16 വരെയാണ് കൽപാത്തി രഥോൽസവം നടക്കുന്നത്. 13നാണ് ഉൽസവത്തിന്റെ സുപ്രധാന ചടങ്ങ് നടക്കുക. അതിനാൽ കൽപാത്തിയിലെ ജനങ്ങൾക്ക് വോട്ടെടുപ്പിൽ പ​ങ്കെടുക്കാനുള്ള പ്രയാസം നേരേത്ത ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments