ബാലുശ്ശേരി: ഇന്ത്യയുടെ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്നു മനസ്സിലാക്കുകയും ജനാധിപത്യ മതേരമൂല്യങ്ങളുടെ അടിത്തറയിൽ ഇന്ത്യയെപടുത്തുയർത്തുകയും ചെയ്ത രാഷ്ട്ര ശിൽപിയായിരുന്നു ജവഹർലാൽ നെഹ്രുവെന്നും നെഹ്റുവിയൻ ആശയങ്ങൾ അവമതിക്കപ്പെടുന്നത് എതിർക്കപ്പെടേണ്ടതാണെന്നും എൻ.സി.പി.(എസ്) സംസ്ഥാന സെക്രട്ടറി ഒ. രാജൻ മാസ്റ്റർ പറഞ്ഞു. എൻ.സി.പി.(എസ്) ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
എ.സി. ഷൺമുഖദാസ് സ്മാരക മന്ദിരത്തിൽ (എസി.എസ് നിയമസഭാംഗത്വ രജത ജൂബിലി സ്മാരക ഹാൾ ) നെഹ്രു ജയന്തിയുടെ 135 -ാം വാർഷികദിനത്തിൽ ചേർന്ന 'നെഹ്റുവിയൻ ആശയങ്ങളുടെ സമകാലികപ്രസക്തി' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡൻ്റ് പി.വി ഭാസ്കരൻ കിടാവ് ആധ്യക്ഷം വഹിച്ചു.
എൻ.സി.പി(എസ്) സംസ്ഥാന സെക്രട്ടറി പി.സുധാകരൻ മാസ്റ്റർ, എൻ.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പൃഥ്വീരാജ് മൊടക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല മാടമ്പള്ളി, കെ. രാധാകൃഷ്ണൻ മാസ്റ്റർ, കെ. ചന്ദ്രൻ നായർ, സി. പ്രഭ, ടി.മുഹമ്മദ്, കോട്ടൂർ രാജൻ നായർ, ഗണേശൻ തെക്കേടത്ത്, മുസ്തഫ ദാരുകല,പി.പി. രവി എന്നിവർ പ്രസംഗിച്ചു.
കൃഷ്ണൻ കൈതോട്ട് സ്വാഗതവും സി.പി. സതീശൻനന്ദിയും പറഞ്ഞു.
0 Comments