Header Ads

 


സബ്ജില്ലാ മേളകളിലെ വിജയികളെ അഭിനന്ദിച്ചു.





പൂനൂർ :പൂനൂര്‍ ജി.എം.എല്‍.പി.സ്‌കൂളില്‍ സബ്ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും വിജയികളായവര്‍ക്കുള്ള അനുമോദനവും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് മുനീര്‍ മോയത്തിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍  ഉദ്ഘാടനം നിര്‍വഹിച്ചു.2023 വര്‍ഷത്തിലെ എൽ.എസ്.എസ് വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ബിച്ചു ചിറയ്ക്കല്‍ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രമേളയിലെയും കലാമേളയിലെയും  വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സി.പി കരീം മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും വിതരണം ചെയ്തു.പി.സിദ്ധീഖ് മാസ്റ്റര്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.എസ് എം സിചെയര്‍മാന്‍ ഷൈമേഷ്,എന്‍.കെ അബ്ദുല്‍ലത്തീഫ്,സയീറ സഫീര്‍,മുഹമ്മദ്ഷാഫി,ഷൈമ എ.പി,രഞ്ജിത്ത് ബി.പിഎന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.കെ.മുഹമ്മദ് സ്വാഗതവും യു.കെ ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments