Header Ads

 


വയനാട്ടിൽ ഭക്ഷ്യവിഷബാധ: രണ്ടു കുട്ടികളുടെ നില ഗുരുതരം.




കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. ഇരുപതോളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ട് കുട്ടികളുടെ നില ​ഗുരുതരമാണ്. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രണ്ടുപേരുടെ നില ഗുരുതരം. സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. വിദ്യാർത്ഥികളെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments