കൊയിലാണ്ടി: കുട്ടികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനായി
പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂളിൽ ഇൻക്ലൂസീവ് ചെസ് ക്ലബ് തുടങ്ങി. ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.സി. ബീന ചെസ്ക്ലബ് ഉദ്ഘാടനം ചെയ്തു.
പരിമിതികൾക്ക്
അപ്പുറത്തെ കഴിവുകൾ കണ്ടെത്തുന്നതിന് ഇത്തരം വിനോദങ്ങൾ സഹായകര മാണെന്ന് അവർ പറഞ്ഞു. സ്പെഷൽ എഡുക്കേറ്റർ
എം.കെ. പ്രശോഭ്, എൻ. എസ്. അർജുൻ എന്നിവർ സംസാരിച്ചു.
0 Comments