Header Ads

 


പ്രിൻസിപ്പലായി റിട്ടയർ ചെയ്ത കൂമുള്ളിയിലെ സുരേഷ്മാഷ് നിയമബിരുദം നേടി.




അത്തോളി : കൂമുള്ളി വായനശാലയ്ക്ക് സമീപം 'നെസ്റ്റിൽ " താമസിക്കുന്ന  സുരേഷ്കുമാർ സി ആർ  2024 ൽ കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്ന് എൽ എൽ ബി പൂർത്തിയാക്കുമ്പോൾ അതിനൊരു പുതുമയുണ്ട്.
      1989 ൽ ചക്കാലക്കൽ ഹൈസ്കൂളിൽ ഫിസിക്സ്‌ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1995 ൽ ഗവൺമെന്റ് സർവീസിൽ ബാലുശ്ശേരി ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി. 2002 ൽ HSST പ്രമോഷൻ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സ് ഹയർ സെക്കന്ററി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനായി. തുടർന്ന് മടപ്പള്ളി, കുറ്റ്യാടി, കൊയിലാണ്ടി ഹയർസെക്കണ്ടറി സ്കൂളുകളിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനായി ജോലി ചെയ്തു. 2015 ൽ പ്രിൻസിപ്പലായി. 2021ൽ കോഴിക്കോട് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ചു.

2021 ൽ കോഴിക്കോട് ഗവ. ലോ കോളേജിൽ എൽ എൽ ബി ഒന്നാം വർഷ വിദ്യാർത്ഥിയായി. 2024 ൽ എ ൽ എൽ ബി പൂർത്തിയാക്കി.

          വാകയാട് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ഇന്ദുലേഖയാണ് ഭാര്യ.
ബാംഗ്ലൂരിൽ MS പഠിക്കുന്ന ഡോ. ഐശ്വര്യസുരേഷ്, ഡൽഹിയിൽ MBBS വിദ്യാർത്ഥിയായ ആദിത് സുരേഷ് എന്നിവർ മക്കളാണ്.


Post a Comment

0 Comments