Header Ads

 


കായണ്ണ കുടുംബാരോഗ്യ സബ് സെന്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.




പേരാമ്പ്ര : കായണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മൊട്ടന്തറയിൽ കുടുംബാരോഗ്യ കേന്ദ്രം സബ് സെന്റർ പുതുക്കിപണിയുന്ന പ്രവൃത്തി ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.  55.50 ലക്ഷം  രൂപ കേന്ദ്ര ഹെൽത്ത് ഗ്രാൻഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്.   ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് അംഗം  ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, കെ.കെ. നാരായണൻ, ക്ഷേമകാര്യ  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിൻഷ കെ.വി., മെമ്പർമാരായ പി.സി. ബഷീർ, പി. വിനയ, പി.കെ. ഷിജു, മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.സി. സതി, പി. വിജയൻ, എൻ. ചോയി, ഇ.ടി.സനീഷ്, രാജൻ കോറോത്ത്, രാജഗോപാലൻ കവിലിശ്ശേരി, സി. പ്രകാശൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments