ബാലുശ്ശേരി :സ്വരരഞ്ജിനി സംഗീതസഭ ഗാനരചയിതാവ് പി. ഭാസ്ക്കരൻ മാസ്റ്ററുടെ ജന്മ ശതാബ്ദി ആഘോഷിച്ചു.ബാലുശ്ശേരി മുക്ക് എഡ്യുസിറ്റിയിൽ വെച്ച് നടന്ന പരിപാടി പ്രസിദ്ധ സിനിമ സംഗീത സംവിധായകൻ നവദോയ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് നവോദയ ബാലകൃഷ്ണനെ പൊന്നാട അണിയിച്ചു ആദരിച്ചു തുടർന്ന് സ്വരരഞ്ജിനിയിലെ മുപ്പതോളം അംഗങ്ങൾ പി. ഭാസ്ക്കരൻ മാസ്റ്ററുടെ ഗാനം ആലപിച്ചു. സ്വരരഞ്ജിനി പ്രസിഡൻ്റ് കരുണൻ വൈകുണ്ഠം അധ്യക്ഷനായി ടി.കെ. സുരേഷ്, ദേവാനന്ദ് പി.ജി, റിതോഷ് തുടങ്ങിയവർ സംസാരിച്ചു.
0 Comments