Header Ads

 


പൊരിവെയിലിലും പെരുമഴയിലും.[ഓർമ്മകൾ]


പുസ്തക പരിചയം.



ജീവിതത്തിന്റെ ഉപ്പും മധുരവും സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ, ഒട്ടും അരോചകമാവാതെ പ്രസാദ് കൈതക്കൽ പകർത്തിഎഴുതിയിട്ടുണ്ട്. പുഞ്ചിരിയിൽ പൊതിഞ്ഞ്, കണ്ണീരും സമം ചേർത്താണ് ജീവിതചിത്രങ്ങളെ അദ്ദേഹം വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. രാഷ്ട്രീയവും ശാസ്ത്രവും കലയുമെല്ലാം പ്രത്യക്ഷമായും പരോക്ഷമായും ഓർമ്മയെഴുത്തിൽ നിറഞ്ഞാടുന്നു. ദാരിദ്ര്യത്തിന്റെ വേദന പൊരിവെയിലായി നമ്മെ പൊള്ളിക്കുന്നുണ്ട്.



ജീവിതവിജയങ്ങൾ പെരുമഴയായി നമ്മളിൽ കുളിര് നിറയ്ക്കുന്നുണ്ട്.
മുള്ളും പൂവും നിറഞ്ഞ വഴികളിൽ നിന്ന് മുള്ള് കൊണ്ട് ഹൃദയം മുറിയുമ്പോഴും തളരാതെ പൊരുതുന്ന പോരാളിയുടെ മുഖം എഴുത്തിന് കരുത്തു പകരുന്നുണ്ട്. അവഗണനയുടെയും അടിച്ചമർത്തലിന്റെയും ഇടയിൽ നിന്ന് ഇളം പുഞ്ചിരിയോടെ പ്രതിഷേധിക്കുമ്പോൾ ജീവിതം തോൽക്കാനുള്ളതല്ല, ജയിക്കാനുള്ളതാണെന്ന സത്യത്തെ മുറുകെപിടിക്കുന്നുണ്ട് എഴുത്തിലുടനീളം.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓർമ്മകൾ ഒറ്റവായനയിൽ തന്നെ ഹൃദയത്തിൽ പതിയും. നാടും കാഴ്ചകളും നാട്ടുകാരുമെല്ലാം കഥാപാത്രങ്ങളായി യാത്രയിലുണ്ട്. പ്രണയത്തിന്റെ തീവ്രതയും, സൗഹൃദത്തിന്റെ തണലും, രാഷ്ട്രീയത്തിന്റെ കനലും, ഉള്ളിൽ പൊടിയുന്ന വേദനയും ഉൾക്കൊണ്ടാണ് ഓരോ വായനക്കാരും പ്രസാദ് കൈതക്കലിന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുന്നത്. അത് പൊരിവെയിലിൽ നമ്മെ നനയ്ക്കുന്നുണ്ട്, പെരുമഴയിൽ പൊള്ളിക്കുന്നുമുണ്ട്. ജീവിതഗന്ധമുള്ള കുറിപ്പുകൾ എഴുത്തിന്റെ ക്യാൻവാസിനപ്പുറത്ത് നിന്ന് വായനക്കാരോട് സംവദിക്കുന്നുണ്ട്.
...............................
ബിജു.ടി.ആർ.
...............................

Post a Comment

0 Comments