Header Ads

 


കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു




കാപ്പാട് : കാപ്പാട് ഇലാഹിയ എച്ച് എസ്. എസ്സിൽ നടന്ന കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന് സമാപനമായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത ,ജില്ലാ പഞ്ചായത്ത് അംഗം
സിന്ധു സുരേഷ്, കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ.മഞ്ജു,കപ്പാട് ഇലാഹിയ എച്ച്എസ്എസ് പ്രിൻസിപ്പൽ ഇ.കെ. ഷൈനി, എൻ.ഡി പ്രജീഷ്, കെ.എസ്. നിഷാന്ത്, ബി.എൻ.ബിന്ദു, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
കലോത്സവ വിജയികൾ

എൽ.പി. ജനറൽ ചാമ്പ്യൻഷിപ്പ്
ശ്രീരാമാനന്ദ സ്കൂൾ ചെങ്ങോട്ട് കാവ്, ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട് ( 63 പോയൻ്റ്)
യു.പി.ജനറൽ ചാമ്പ്യൻഷിപ്പ്
ജി.എം.യു.പി. വേളൂർ
തിരുവങ്ങൂർ എച്ച്.എസ്.എസ് (80 പോയിൻറ് )
എച്ച്.എസ്.ജനറൽ ചാമ്പ്യൻഷിപ്പ്
തിരുവങ്ങൂർ എച്ച്-എസ് എസ് (265 പോയൻ്റ്)

എച്ച്-എസ് എസ് ജനറൽ ചാമ്പ്യൻഷിപ്പ്
പൊയിൽകാവ് എച്ച് എസ്.എസ് – (246 പോയിൻ്റ് )
എൽ.പി. യു.പി ഓവറോൾ
ജി.എം.യു.പി.എസ് വേളൂർ
തിരുവങ്ങൂർ എച്ച്.എസ്.എസ് (141 പോയിൻ്റ് )

എച്ച്-എസ് , എച്ച്.എസ്.എസ് ഓവറോൾ
തിരുവങ്ങൂർ എച്ച്.എസ്.എസ് – 468 പോയിൻ്റ്)
യു.പി. സംസ്കൃതം ചാമ്പ്യൻഷിപ്പ്
അരിക്കുളം യു.പി. സ്കൂൾ,ജി.എം.യു.പി.എസ് വേളൂർ –
(81 പോയിൻ്റ്)

എച്ച് എസ്. സംസ്കൃതം ചാമ്പ്യൻഷിപ്പ്

തിരുവങ്ങൂർ എച്ച് എസ്.എസ് ( 73 പോയിന്റ്)

എൽ.പി. അറബിക് ചാമ്പ്യൻഷിപ്പ്
ഊരള്ളൂർ എം.യു.പി , കാരയാട് എം.എൽ.പി, ജി.എം.വി.എച്ച് എസ്. എസ് കൊയിലാണ്ടി,
ചേമഞ്ചേരി യു.പി, ജി.എം.എൽ.പി.എസ്
കൊല്ലം , കാവുംവട്ടം എം.യു.പി 45 പോയിൻ്റ് )
യു.പി. അറബിക് ചാമ്പ്യൻഷിപ്പ്
ഐ.സി. എസ് കൊയിലാണ്ടി – 65 (പോയിൻ്റ്)
എച്ച് .എസ്. അറബിക് ചാമ്പ്യൻഷിപ്പ് –
തിരുവങ്ങൂർ എച്ച്.എസ്.എസ്- (95 പോയിൻ്റ്).

Post a Comment

0 Comments