അത്തോളി: സംസ്കാര സാഹിതി അത്തോളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി അത്തോളി പഞ്ചായത്ത് കമ്മറ്റി ചെയർമാൻ വാസവൻ പൊയിലിൽ അദ്ധ്യക്ഷം വഹിച്ചു.കുമാതി ജോതിക ശിശുദിന സന്ദേശം നല്കി. കുട്ടികളെ ഏറെ സ്നേഹിച്ച മഹാനായിരുന്നു നെഹറു കുട്ടികളിലാണ് ഇന്ത്യയുടെ ഭാവിയെന്ന് പറഞ്ഞ മഹാനാണ് ചാച്ചാജി എന്ന് കുമാരി ജോതിക പറഞ്ഞു ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച പഞ്ചായത്തിലെ മുഴുവൻ എൽ പി സ്കൂളിലെ 116 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു മൊമൻ്റോ വിതരണം ചെയ്തു.നാടക മേഖലയിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച ലയം കലാസാഹിതി ,ഡൽഹി അവാർഡ് നേടിയ നാട്ടുകാരൻ കൂടിയായ സന്തോഷ് ത്രിവേണിയെയും ചടങ്ങിൽ അനുമോദിച്ചു. സുനിൽ കൊളക്കാട്, സി.കെ.റിജേഷ്, ഷീബ രാമചന്ദ്രൻ ,ശാന്തിമാ വീട്ടിൽ, സാജിത ടീച്ചർ, രമ ,അജിത് കുമാർ, ജൈസൽ അത്തോളി തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ പ്രകാശൻ സ്വാഗതവും സെകട്ടറി ബിനീഷ് നന്ദിയും പറഞ്ഞു.
0 Comments