ഉള്ളിയേരി : ഉള്ളിയേരി ടൗണിൽ ചപ്പാത്തി കമ്പനിയ്‌ക്ക് സമീപം ഫുട്പാത്ത് സ്ലാബ് പൊട്ടിയ നിലയിൽ. കാർ റിവേഴ്‌സ് എടുത്തപ്പോൾ പൊളിഞ്ഞു വീണതാണ്. കാൽ നടക്കാർ കുഴിയിൽ വീഴാൻ സാധ്യതയുണ്ട്. റോഡ് സൈഡിൽ നിർത്തുന്ന വാഹനങ്ങൾ പിന്നോട്ട് എടുത്താൽ കുഴിയിൽ വീഴും. നിർമ്മാണത്തിലെ പാകപ്പിഴയാണ് സ്ലാബ് പൊട്ടിതകരാൻ കാരണം.
നിരവധി യാത്രക്കാർ നടന്നുപോകുന്ന വഴിയാണ്. അനുയോജ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
0 Comments