തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന വാർത്ത. അർജൻറീന കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
0 Comments