കോഴിക്കോട് :സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനം 'Awakening (golden jubilee art exhibition )' കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടങ്ങി.
പ്രശസ്ത ചിത്രകാരൻമാരായ പി സുധാകരൻ, പോൾ കല്ലാനോട്, കെ സുധീഷ്, ആലീസ് മഹാമുദ്ര, സുചിത്ര ഉല്ലാഹ് സ്, റോണി ദേവസ്യ, രോഹിത എലിസബത് വർഗീസ്, മോതി ഗെരാ, ഷിജു ജോർജ്, ജീവ സി എന്നിവർ അതിഥികളായി പങ്കെടുത്തു.
പ്രിൻസിപ്പാൾ Fr ജോൺ മണ്ണാറത്തറ CMI സ്വാഗതം പറഞ്ഞു. മാനേജർ Fr അഗസ്റ്റിൻ കെ മാത്യു CMI അധ്യക്ഷത വഹിച്ചു.ഫൈൻ ആർട്സ് സെക്രട്ടറി ദീപ എ ആർ നന്ദി പറഞ്ഞു.
50 വിദ്യാർത്ഥികളുടെയും രജിത കെ, ലിജേഷ്, ഷിജു ജോർജ്, ജീവ സി എന്നിവരുടെയും ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. നവംബർ 30 വരെ പ്രദർശനം ഉണ്ടാവും.
0 Comments