ഉള്ളിയേരി: ഒറ്റപ്പാലം റഫറൻസ് ലൈബ്രറിയുടെ 2024 - ലെ എഴുത്തോല-കാർത്തികേയൻമാസ്റ്റർ പുരസ്‌കാരം ഡോ. പി സുരേഷ് രചിച്ച ' ജനനിബിഡമെങ്കിലും നിശ്ശബ്ദം ' എന്ന നിരൂപണ പുസ്തകത്തിന് ലഭിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 14 ന് ഒറ്റപ്പാലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അഡ്വ കെ പ്രേംകുമാർ എം എൽ എ പുരസ്‌കാരം നൽകും.
കോഴിക്കോട്, ഉള്ളിയേരി സ്വദേശിയാണ് ഡോ. പി സുരേഷ്.
2020 ലെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം ലഭിച്ചു. ആലിലയും നെൽക്കതിരും, സച്ചിദാനന്ദന്റെ സഞ്ചാരപഥങ്ങൾ, മലയാളം - ദേശവും സ്വത്വവും, മതം വേണ്ട മനുഷ്യന് സഹോദരൻ അയ്യപ്പൻ, പുഴയുടെ ഏറ്റവും താഴെയുള്ള കടവ്, നോക്കി നിൽക്കെ വളർന്ന പൂമരങ്ങൾ, വെറ്റിലത്തരി പുരണ്ട ഓർമ്മകൾ.. എന്നിവ ഡോ. പി സുരേഷിന്റെ പ്രധാന കൃതികളാണ്.
0 Comments