Header Ads

 


അത്തോളി ഗ്രാമപഞ്ചായത്ത് കേരളോൽസവം; വോളിബോളിൽ ജോളി ബ്രദേഴ്സ് ബി ടിം ജേതാക്കളായി.




അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂന്നാം ദിവസം വോളിബോൾ, വടംവലി, പഞ്ചഗുസ്തി മത്സരങ്ങൾ കൊളക്കാട് ഗയ ഗ്രൗണ്ടിൽ നടന്നു.വാശിയേറിയ വോളീബോൾ മത്സരത്തിൽ ജോളി ബ്രദേഴ്‌സ് എ ടീമും ജോളി ബ്രദേഴ് ബി ടീമും ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടി. ഫൈനലിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ജോളി ബ്രദേഴ് എ ടീമിനെ പരാജയപ്പെടുത്തി ജോളി ബ്രദേഴ്സ് ബി ജേതാക്കളായി.


വടംവലി മൽസരം.


റോയൽ ആംസ് കണ്ണിപ്പൊയിൽ



 വടംവലി മത്സത്തിൽ ഖൈമ കോതങ്കലിനെ പരാജയപ്പെടുത്തി റോയൽ ആംസ് കണ്ണിപ്പൊയിൽ വിജയികളായി. 

പഞ്ചഗുസ്തി മത്സരത്തിൽ 65 kg ഗോപിഷ് എം സി
75 kg തൗഫീഖ്
85 kg മെഹറൂഫ്
90kg നിഖിൽ എന്നിവർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് യോഗ്യത നേടി.

വിജയികൾക്കുള്ള ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ,വൈസ് പ്രസിഡണ്ട് സി കെ റിജേഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ എം .എം . സരിത,മെമ്പർമാരായ വാസവൻ പൊയിലിൽ, സന്ദീപ് കുമാർ, ഷിജു തയ്യിൽ എന്നിവർ നല്കി. 

നാളെ 30 ന് ശനിയാഴ്ച രചനാ മത്സരങ്ങളും ഡിസംബർ 1ന് ഞായറാഴ്ച സ്പോർട്സ് മത്സരങ്ങൾ  ഹൈസ്കൂളിൽ വെച്ചും, കലാമത്സരങ്ങൾ അത്തോളി ജി എൽ പി സ്കൂളിൽ വെച്ചും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments