ആലപ്പുഴ ജില്ലയില്‍ നടന്ന 56 ാംമത് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം ജില്ലക്ക്. നാല് ദിവസം നീണ്ടു നിന്ന ശാസ്ത്ര മേളക്ക് സമാപനമായപ്പോള്‍ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ 1450 പോയിന്റുമായാണ് മലപ്പുറം കിരീടത്തില്‍ മുത്തമിട്ടത്.
1412 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 1353 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂള്‍ തലത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ് 140 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് 131 പോയിന്റുമായി രണ്ടാം സ്ഥാനവും 126 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ എഫ് എം ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വി എച്ച് എസ് ഇ എക്‌പോയില്‍ മേഖലാ തലത്തില്‍ നടന്ന മല്‍സരത്തില്‍ 67 പോയിന്റുമായി തൃശൂര്‍ ചാമ്പ്യന്മാരായി. 66 പോയിന്റുമായി കൊല്ലം രണ്ടാം സ്ഥാനത്തും എറണാകുളം 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.
...................................................
0 Comments