പുതിയ ജീവിത നൈപുണികൾ കുട്ടികളെ പഠിപ്പിക്കണമെന്നും ഓരോ കുട്ടിയേയും കഴിവിനനുസൃതമായി വളർത്തിയെടുത്താൽ അവർ സമൂഹത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്നും
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ പറഞ്ഞു. ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന
പരീശീലന പരിപാടി കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി 'സുരക്ഷിത ബാല്യം സുന്ദര ഭവനം' എന്ന പദ്ധതിയുമായി ബാലാവകാശ കമ്മീഷൻ മുന്നോട്ട് പോകുകയാണ്.
0 Comments