കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പാർസൽ അയക്കുന്ന സംവിധാനം നിർത്തി. ക്യൂ.ആർ കോഡുള്ള റെയിൽവേ സ്റ്റേഷനുകളിൽ മാത്രം പാർസൽ സംവിധാനം പരിമിതപ്പെടുത്തിയതിന്റെ ഭാഗമാണ് നടപടി.
ക്യൂ.ആർ കോഡില്ലാത്തതിനാൽ പാർസൽ എടുക്കാനോ ഇവിടേക്ക് വരുന്ന പാർസലുകൾ ഡെലിവറി ചെയ്യാനോ കഴിയില്ല. കോഴിക്കോട് സ്റ്റേഷനിൽ ക്യൂ.ആർ കോഡ് സംവിധാനമുള്ളതിനാൽ അവിടങ്ങളിൽ കൊണ്ടുപോയി വേണം കൊയിലാണ്ടികാർക്ക് ഇനി മുതൽ പാർസൽ അയക്കാൻ. വർഷങ്ങളായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വഴിയാണ് പ്രദേശവാസികൾ പാർസൽ അയക്കുന്നത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന മാന്വൽ ബുക്കിങ് തുടരുകയോ ക്യൂ.ആർ കോഡ് സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് റെയിൽവേ വികസന സമിതി ആവശ്യപ്പെട്ടു.
0 Comments