തിരുവങ്ങൂർ :കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ് കളർ ബോക്സ് ചിൽഡ്രൻസ് തിയറ്ററിൻ്റെ ഇത്തവണത്തെ നാടകം നവംബർ 21ന് വ്യാഴാഴ്ച അവതരിപ്പിക്കുന്നു. കോഴിക്കോട് ഗവ. സാമൂതിരി സ്കൂളിൽ രാവിലെ മുതൽ ആരംഭിക്കുന്ന ഹൈസ്കൂൾ വിഭാഗം നാടകോത്സവത്തിലാണ് ഈ നാടകം അവതരിപ്പിക്കുക.
ദല.ആർ.എസ്, അർജുൻ ബാബു, ശിവാനി ശിവപ്രകാശ്, ശ്രീപാർവ്വതി.എം, ലക്ഷ്മി പ്രിയ. പി. എസ്, മുഹമ്മദ് ഷാദിൻ.സി, ആയിഷ ഹെബാൻ.ടി.വി, വിശാൽ.വി, ഹരിശങ്കർ .എസ്, ലിയാന ബീവി എന്നിവരാണ് ടീം അംഗങ്ങൾ. ശിവദാസ് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച ഈ നാടകത്തിൻ്റെ അസോസിയേറ്റ് ഡയറക്ടർ സനിലേഷ് ശിവനാണ്. രജീഷ് വേലായുധനാണ് അസിസ്റ്റൻ്റ് ഡയറക്‌ടർ. സെറ്റ് ഒരുക്കിയിരിക്കുന്നത് നിധീഷ് പൂക്കാടാണ്. ഹാറൂൺ അൽ ഉസ്മാൻ, നിധീഷ് പുക്കാട്, ദിജിൽ തുവ്വക്കോട് എന്നിവരാണ് ആർട്ട്. അനീഷ് അഞ്ജലിയാണ് സർഗാത്മക സഹായം. സാരംഗ് പൂക്കാടാണ് കോഡിനേഷൻ.
........................................................
0 Comments