FINANCE PRESS.
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുറവ്. പവന് 720 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപ. ഇന്നലെ സ്വർണ്ണം പവന് വില 440 രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 1160 രൂപയാണ് . ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഡിസംബർ 2 ന് 56,720 രൂപയായി താഴ്ന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണ്ണവില എത്തിയിരുന്നു. സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളർ,രൂപ,വിനിമയ നിരക്ക്,ഇറക്കുമതി തീരുവ
എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ്ണവില നിർണയിക്കപ്പെടുന്നത്.
0 Comments