കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ വി.വി. ഫക്രുദ്ദീൻ അധ്യക്ഷനായി.
സിനിമാ താരം ഉണ്ണിരാജ്, ഗായകൻ കൊല്ലം ഷാഫി എന്നിവർ മുഖ്യാതിഥികളായി.
നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ്, വി.വി.സുധാകരൻ, ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, മേപ്പയിൽ ബാലകൃഷ്ണൻ, കെ.വി. സുരേഷ്, കെ. ചിന്നൻ നായർ, പ്രധാനാധ്യാപിക ആർ. ബിനിത, അജയകുമാർ മീത്തൽ, മധു മീത്തൽ, ബാബുരാജ്, എ.പി. സുധീഷ്, പ്രമോദ് തുന്നോത്ത് എന്നിവർ സംസാരിച്ചു.
0 Comments