കൊയിലാണ്ടി: താലൂക്കിലെ വ്യാപാരികളുടെ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ മുദ്ര പതിപ്പിച്ചു നൽകാൻ സർക്കാർ നിർദ്ദേശപ്രകാരം കൊയിലാണ്ടി ലീഗൽ മെട്രോളജി ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുദ്ര പതിപ്പിക്കാൻ കഴിയാതെ വന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അദാലത്തിൽ അടയ്ക്കാം.
2000 രൂപ ഫൈനിനു പകരം 500 രൂപ അടച്ചാൽ മതിയാകും. അദാലത്തിനായി ഡിസംബർ 1 മുതൽ 14 വരെ കൊയിലാണ്ടി ലീഗൽ മെട്രോളജി ഓഫീസിൽ രജിസ്റ്റർ ചെയ്യുക. 2024 ഡിസംബർ 15 മുതൽ 24 വരെ നടക്കുന്ന അദാലത്തിലെ ഈ അവസരം വ്യാപാരികൾ പരമാവധി പ്രയോജനപ്പെടുത്തുക.
കൊയിലാണ്ടി സർക്കിൾ -1 (8281698110),
കൊയിലാണ്ടി സർക്കിൾ -2 (8281698112)
====================
0 Comments