കൊയിലാണ്ടി: സീനിയർ ചേംബർ ഇൻറർനാഷണൽ കൊയിലാണ്ടി ലിജിയൻ
'വർണ്ണം -2024' ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾ ക്കും പ്രോത്സാഹന സമ്മാനവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്കൂളിനും സമ്മാനങ്ങൾ വിതരണം ചെയ്തു. അർഹയായ വിദ്യാർത്ഥിക്ക് സ്കോളർ ഷിപ്പും നൽകി.
നാഷണൽ പ്രസിഡണ്ട് ചിത്രകുമാർ ഉദ്ഘാടനം ചെയ്തു . കൊയിലാണ്ടി ലിജിയൻ പ്രസിഡണ്ട് മനോജ് വൈജയന്തം അധ്യക്ഷത വഹിച്ചു. നാഷണൽ സീനിയററ്റ് ചെയർ പേഴ്സൺ ഷക്കീർ മുനീർ, നാഷണൽ ട്രഷറർ ജോസ് കണ്ടോത്ത്, സി.കെ. ലാലു, മുരളി മോഹൻ, വി.എം. സജിത്ത് കുമാർ, പി.കെ. ബാബു, അഡ്വ. ജതീഷ് ബാബു, അനിത മനോജ്, രേഷ്മ സജിത്ത്, ഷിംന റാണി, രാഖി ലാലു എന്നിവർ സംസാരിച്ചു.
0 Comments