കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20ന് തുടങ്ങും.






കൊയിലാണ്ടി: മൾട്ടിപർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി( കോംപ് കോസ് ) നടത്തുന്ന കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20ന് തുടങ്ങും. കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിന് കിഴക്ക് വശം പഴയ ടോൾ ബൂത്തിന് സമീപമാണ് ഫെസ്റ്റ് ഒരുങ്ങുന്നത്.

വൈകീട്ട് 3 മുതൽ 9.30pm വരെയാണ് പ്രദർശനം. ജനുവരി അഞ്ച് വരെ തുടരും. ഇരുപതിന് നാല് മണിക്ക് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിൽ ഘോഷയാത്രയും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, സി. കെ മനോജ്, എം ബാലകൃഷ്ണൻ, അഡ്വ. പി പ്രശാന്ത്, ബിന്ദു സോമൻ, അനിൽ പറമ്പത്ത്, ഷാഫി അമിർജാൻ, അനുഷ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments