കുരുത്തോലക്കളരി സംഘടിപ്പിച്ചു.





അരിക്കുളം :ചെരിയേരി ആർട്‌സ് ആൻ്റ് സ്പോട്സ് ക്ലബ് കുട്ടികൾക്കായി കുരുത്തോലക്കളരി സംഘടിപ്പിച്ചു. കുരുത്തോലയിലും പാള യിലും വിവിധ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണം ശിൽപ്പശാല നടന്നു. ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായി.വി.പി ഭാസ്ക്‌കരൻ ഊരള്ളൂർ, ദേവി ഭാസ്‌കരൻ പരിശീലനത്തിനു നേതൃത്വം നൽകി.ബാബു കൊള പ്പള്ളി, പി.ജി. രാജിവ് ,ഇ.കെ.ശ്രീജിത്ത്, മനോഹരൻ ചാരമ്പള്ളി, ലാൽ രഞ്ജിത് ,മധുബാലൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments