കേരള ഹോംഗാർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം കോഴിക്കോട് സംഘടിപ്പിച്ചു.




കോഴിക്കോട്: കേരള ഹോംഗാർഡ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനം  കോഴിക്കോട് ജില്ലാ സൈനിക വെൽഫെയർ ഓഡിറ്റോറിയത്തിൽ  നടന്നു.സമ്മേളനത്തോടനുബന്ധിച്ച് ജീവിതത്തിൻ്റെ യൗവനകാലം രാഷ്ട്രസേവനത്തിനായി നീക്കി വെച്ച് അഭിമാനപൂർവ്വം സൈനികസേവനം പൂർത്തിയാക്കി തിരികെയെത്തി ഹോംഗാർഡുമാരായി സേനാ വിഭാഗങ്ങളായ അഗ്നിരക്ഷാസേന, പോലീസ് എന്നിവർക്കൊപ്പം സമാനതകളില്ലാതെമാതൃകാസേവനം കാഴ്ച വെച്ച് പിരിഞ്ഞുപോവുന്ന സേനാംഗങ്ങൾ, സ്തുത്യർഹ സേവനത്തിന് പ്രശസ്തിപത്രം ലഭിച്ചവർ, സംസ്ഥാന/ ദേശീയതലത്തിൽ ഉന്നത വിജയം നേടിയവർ, വനിതാ ഹോംഗാർഡുമാർ എന്നിവരെ ആദരിച്ചു.എസ്.എസ്. എൽ.സി.-പ്ലസ് ടു പരീക്ഷകളിലും വിവിധ മേഖലകളിലും ഉന്നത വിജയം കരസ്ഥമാക്കിയ സേനാംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാര സമർ പ്പണവും, ഡ്യൂട്ടിയിൽ പരിക്കുപറ്റിയ സേനാംഗങ്ങൾക്കുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.KHGA ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ. പി പരിപാടിയിൽ അനുസ്മരണ ഭാഷണം നടത്തി..KHGA കോഴിക്കോട് ജില്ലാ സെക്രട്ടറി സുരേഷ് കുമാർ. വി. എം സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ എൻ ജയപ്രകാശ് നായർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മിഷണർ ഉമേഷ്‌.എ  ഉദ്ഘാടനം ചെയ്തു.KPOA ജില്ലാ പ്രസിഡന്റ്‌ ആഗേഷ്.കെകെ മുഖ്യ അതിഥിയായി.KGHA സംസ്ഥാന പ്രസിഡന്റ്‌ അശോക് കുമാർ. ബി മുഖ്യപ്രഭാഷണം നടത്തി.KFSA മേഖല സെക്രട്ടറി സജിത്ത് കുമാർ, KFSD&MA സംസ്ഥാന പ്രസിഡന്റ്‌ ഗിരീഷ്‌കുമാർ. കെകെ, KPA കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ്‌ നിറാസ് KT, KPPA സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുരളീധരൻ.പി.ടി. തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ട്രഷറർ സർഫു.എം വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു ചടങ്ങിന് ജോയിന്റ് സെക്രട്ടറി ശങ്കരൻ എ.കെ നന്ദിപറഞ്ഞു. പുതിയ ഭാരവാഹികളായി വിഎം സുരേഷ് കുമാർ( സെക്രട്ടറി) എൻ.ജയപ്രകാശ് നായർ( പ്രസിഡന്റ് ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments