ഉള്ളിയേരി: ജനവരി 13 മുതൽ 16 വരെ നടക്കുന്ന ഉള്ളിയേ രി ഫെസ്റ്റ് വിജയിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് വനിത വിങ്ങ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. വ്യാപാരഭവനിൽ വെച്ച് ചേർന്നയോഗം ജില്ലാ വനിതാവിങ്ങ് വർക്കിങ്ങ് പ്രസിഡണ്ട് സൗമിനി മോഹൻദാസ് ഉൽഘാടനം ചെയ്തു.അനിഷ ഫവാസ് അദ്ധ്യക്ഷത വഹിച്ചു . യോഗത്തിൽഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.എം.ബാബു, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ വി.കെ. കാദർ, രമണിക കൂട്ടാലിട, കാദർ മാതപ്പള്ളി, ജംഷീദ് ഉണ്ണി എന്നിവർ സംസാരിച്ചു. വി . എസ്.സുമേഷ് സ്വാഗതവും, റീന നന്ദിയും പറഞ്ഞു ഭാരവാഹികളായി അനിഷ ഫവാസ് പ്രസിഡണ്ട്, സുധ വത്സൻ, എൻ.പി.നിമിഷ വൈസ് പ്രസിഡണ്ട്മാർ,റീന എം ദാസ് ജന: സെക്രട്ടറി, ഷൈനി ദിനേശൻ, വിജിത, ജോ:സെക്രട്ടറിമാർ കെ.എം.റഷീദ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
0 Comments