കൊയിലാണ്ടി കൊല്ലം ചിറയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു.




കൊയിലാണ്ടി: കൊല്ലം ചിറയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥി  മരിച്ചു.മൂടാടി മലബാർ കോളജിലെ  ഡിഗ്രി വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിസാറിന്റെ മകൻ നിയാസ് (19)ആണ് മരിച്ചത്. വൈകുന്നേരം  5 മണിക്ക്  കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ  കുഴഞ്ഞ് വീഴുകയായിരുന്നു. കൊയിലാണ്ടി ഫയർഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും  വിദ്യാർത്ഥിയെ രക്ഷിക്കാനായില്ല.മൃതദേഹം കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.
അമ്മ :ഷംസീന, സഹോദരി :ജസ്‌ന.

Post a Comment

0 Comments