തലമുറകളുടെ സംവാദം' ജമീല കാനത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.





കൊയിലാണ്ടി : കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നടപ്പിലാക്കുന്ന ജനറേഷൻ യുനൈറ്റഡ് (തലമുറകളുടെ സംവാദം) പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, കൗൺസിലർ എ . ലളിത, പി. വിശ്വൻ,വി. സുചീന്ദ്രൻ, ഹരീഷ് എൻ.കെ., യു.കെ. ചന്ദ്രൻ, യു. ബിജേഷ് എന്നിവർ പ്രസംഗിച്ചു. പദ്ധതി കോർഡിനേറ്റർ എം.ജി. ബൽരാജ് പദ്ധതി വിശദീകരണവും നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. യൂനുസ് വിവിധ സെഷനകളുടെ ക്രോഡീകരണവും നടത്തി. പ്രിൻസിപ്പാൾ എൻ.വി.പ്രദീപ്കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസം, ആഹാരം, വസ്ത്രം, ഗതാഗതം, കായികം, കലാ സാംസ്കാരികം, എന്നീ സെഷനുകളിൽ എം.കെ. വേലായുധൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ , യു.കെ. രാഘവൻ, മേപ്പയിൽ ബാലകൃഷ്ണൻ, അഡ്വ.കെ.വിജയൻ,എൻ.വി. വൽസൻ, ഇ.കെ.കൃഷ്ണൻ, ആർ. കെ. ദീപ, ഇ.എസ്. രാജൻ, സി.ജയരാജ്, ഋഷിദാസ് കല്ലാട്ട്, വി.എം. രാമചന്ദ്രൻ,സത്യൻ കണ്ടോത്ത്, എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികളായ ദേവാഞ്ജന വിനോദ്, അദ്വൈത് ,കിരൺദേവ്, ഫാത്തിമ നൂറ ,എയ്ഞ്ചലാ ജിജീഷ് എന്നിവർ മോഡറേറ്റർമാരായി പ്രവർത്തിച്ചു.

Post a Comment

0 Comments