കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ
വാർഷികാഘോഷം അക്ഷരദീപം തെളിയിച്ചു കൊണ്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പി. ചത്തപ്പൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി. വേണു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, വാർഡ് മെമ്പർ ജ്യോതി നളിനം, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ. ജയന്തി, കെ. ധനീഷ്, കെ. ദാമോദരൻ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
പ്രദേശത്തെ വിവിധ മേഖലകളിൽപ്രാഗല്ഭ്യം തെളിയിച്ച വ്യക്തികളെയും ഗ്രൂപ്പുകളെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വനിതാ വേദിയുടെ നേതൃത്വത്തിൽ ഫ്യൂഷൻ ഡാൻസ്, സുപ്രസിദ്ധ ഗസൽ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച മഞ്ഞണി പൂനിലാവ് സംഗീതം പരിപാടിയും ഉണ്ടായിരുന്നു.
0 Comments