റെയിൽവേക്കെതിരെ പ്രതിഷേധ ജ്വാലയുമായി ആക്ഷൻ കമ്മിറ്റി.




ചേമഞ്ചേരി: കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം എന്ന ആവശ്യവുമായി ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ സംയുക്ത ആക്ഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കാനത്തിൽ ജമീല എം.എൽ.എ.
ഉദ്ഘാടനം ചെയ്തു. 
                     ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. ശങ്കരൻ മാസ്റ്റർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 
കെ. ശ്രീനിവാസൻ, യു. വി. ബാബു രാജ്, മാടഞ്ചേരി സത്യനാഥൻ, കെ.ടി.എം. കോയ, മോഹനൻ വീർവീട്ടിൽ,  ഉണ്ണികൃഷ്ണൻ തിരുളി, കെ.ടി. രാധാകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, മനോജ് കൃഷ്ണപുരി, ബിനോയ്, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments