കേരള ഗ്രാമീൺ ബേങ്ക് അത്തോളി ശാഖ പുതിയ കെട്ടിടത്തിൽ.




അത്തോളി: അത്തോളി ഗ്രാമീണ ബേങ്ക് ഇന്നു മുതൽ കൊടക്കല്ലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയെ മെച്ചപ്പെടുത്താൻ കേരള ഗ്രാമീണ ബേങ്കിന് കഴിയട്ടെയെന്ന് പ്രസിഡണ്ട് പറഞ്ഞു. കഴിഞ്ഞ നാല്പത്തി എട്ട് വർഷമായി അത്തോളിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വലിയ പങ്കാണ് ബേങ്ക് വഹിച്ചിട്ടുള്ളത്. സാധാരണക്കാരയ ജനങ്ങൾക്ക് ഏറെ സേവനങ്ങളാണ് കേരള ഗ്രാമീൺ ബേങ്ക് നൽകുന്നത്.





 ബേങ്കിന് ബിൽഡിംഗ് ഉണ്ടാക്കുവാൻ സ്ഥലം നൽകിയ മുണ്ടക്കൽ അബ്ദുള്ളക്കോയയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പൊന്നാട അണിയിച്ചു. ചടങ്ങിൽ കോഴിക്കോട് റീജനൽ മാനേജർ കെ.രാഹുൽ കുമാർ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഗോപാലൻ കൊല്ലോത്ത്, സി.ഡി.എസ്.ചെയർപേർസൺ വിജില സന്തോഷ്, പന്തലായനി ബ്ലോക്ക് എഫ്.എൽ.സി രാധ സി.പി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് മാനേജർ നീതു സ്വാഗതവും, ഇ.പ്രഭിത നന്ദിയും പറഞ്ഞു.

Post a Comment

0 Comments