കുറ്റ്യാടി: കോഴിക്കോട് ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.വയനാട്ടിലേക്കുള്ള യാത്ര പ്രശ്‌നത്തിനും താമരശ്ശേരി ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ബദൽ മാർഗമായി നിർദേശിക്കപ്പെട്ട ഹൈവേ സംബന്ധിച്ച് നിർദേശം കേന്ദ്ര സർക്കാറിന്റെ പരിഗണനയിൽ ഇല്ലെന്ന് ഷാഫി പറമ്പിൽ എം.പിയെ അറിയിച്ചു. പദ്ധതിക്ക് 7134 കോടി രൂപ വകയിരുത്തിയതായി മൂന്നുകൊല്ലം മുമ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഫണ്ട് വകയിരുത്തിയശേഷം വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ഗാസിയാബാദ് വിശാഖപ്പട്ടണം പ്രോജക്റ്റ് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. രാത്രികാല ഗതാഗത നിരോധനം ഇല്ലാത്തതും 24 മണിക്കൂർ ഗതാഗത സൗകര്യമുള്ളതും പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാത്തതുമാണ് പ്രസ്തുത പാത. കൂടാതെ വന്യമൃഗ സംരക്ഷണം പ്രകൃതി സംരക്ഷണവും ഉറപ്പുനൽകുന്നതുമാണ്.
ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്.
.
0 Comments