ഉള്ളിയേരി : പുതുവർഷം ഉള്ളിയേരി ടൗണിനെ പുതു മോഡിയിൽ വരവേൽക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് കമ്മറ്റി കർമ്മപദ്ധതികൾക്ക് രൂപം നൽകി. പഞ്ചായത്തും സന്നദ്ധസംഘടനകളുമായി സഹകരിച്ചും ടൗൺ മാലിന്യമുക്തവും ശുചിത്വവുമാക്കും. ഡിസംബർ 31 ന് മുൻപായി എല്ലാവ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലും പൂച്ചെടികൾ സ്ഥാപിക്കും. ജനുവരി 13 മുതൽ 16 വരെ നടക്കുന്ന ഉള്ളിയേരി ഫെസ്റ്റ്മായി കൈകോർത്തു പ്രവർത്തിക്കും. ഡിസംബർ 31-ന് രാത്രി 8 മണിമുതൽ 12 മണി വരെ പ്രത്യേക ഓഫറുമായി നൈറ്റ് സെയിൽ നടത്തും.
പുതുവത്സരാഘോഷം അത്തോളി സർക്കിൾ ഇൻസ്‌പെക്ടർ ഡി. സജീവ് ഉദ്ഘാടനം ചെയ്യും. എന്നിവയാണ് ആദ്യഘട്ട പ്രവർത്തനമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാബു, ജനറൽ സെക്രട്ടറി വി. എസ്. സുമേഷ്, ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ. വനിതാവിംഗ് സെക്രട്ടറി റീന എം. ദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments