പത്ര വിതരണക്കാരെയും ഏജന്റുമാരെയും വായന മത്സര വിജയികളേയും ടാഗോർ വായനശാല ആന്റ് ഗ്രന്ഥാലയം അനുമോദിച്ചു.








കോക്കല്ലൂർ : കോക്കല്ലൂർ ടാഗോർ വായനശാല ആന്റ്  ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പത്ര വിതരണക്കാരെയും പത്ര ഏജന്റ്മാരെയും വായന മത്സര വിജയികളെയും അനുമോദിച്ചു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.
 കെ.എം സച്ചിൻ ദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.പി എൻ അശോകൻ (ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ചെയർമാൻ ക്ഷേമകാര്യ സ്ഥിരം സമിതി), വി സി വിജയൻ , കെ അഹമ്മദ് കോയ,എൻ സി സുധീഷ്, മുസ്തഫ ദാരുകാല,പി എം രതീഷ്, രാജൻ ബാലുശ്ശേരി, എം കെ പ്രകാശ് വർമ്മ സെക്രട്ടറി ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി തുടങ്ങിയവർ സംസാരിച്ചു.ബാലുശ്ശേരിയിലും കോക്കല്ലൂരിലും പരിസര പ്രദേശത്തും വർഷങ്ങളായി പത്ര വിതരണ മേഖലയിലെ ഏജന്റുമാരായ തുളിശ്ശേരി അബു, പരീദ് (വീക്ഷണം ), പ്രേമൻ, സഞ്ജീവൻ, തുളിശ്ശേരി മജീദ്,സാദിഖ്, ലത്തീഫ് 
എന്നിവരെയും വായന മത്സരത്തിൽ വിജയികളായവരെയും ചടങ്ങിൽ അനുമോദിച്ചു 
വായനശാല പ്രസിഡന്റ് പരീദ് കോക്കല്ലൂർ സ്വാഗതവും സെക്രട്ടറി ശിവൻ കോക്കല്ലൂർ നന്ദിയും പറഞ്ഞു

Post a Comment

0 Comments